
ന്യൂഡൽഹി: യു.ജി.സി നെറ്റ് ചോദ്യപേപ്പറുകളിലടക്കം ഗുരുതര പിഴവുകൾ കണ്ടെത്തിയതിന് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ) ശുദ്ധീകരണ പ്രക്രിയ തുടർന്ന് കേന്ദ്ര സർക്കാർ. പരീക്ഷാ വിഭാഗത്തിലെ 600 വിഷയ വിദഗ്‌ദ്ധരെ നീക്കി. പകരം പുതിയ വിദഗ്ദ്ധരെ നിയമിച്ചു.
ചോദ്യപേപ്പറുകളിലെ പിഴവുകൾ ഒഴിവാക്കാൻ നാല് തലങ്ങളിലുള്ള പരിശോധനാ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇതിനായി 20-25 ഉദ്യോഗസ്ഥരെ നിയമിക്കും. എൻ.ടി.എ ഓഫീസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ സ്ഥലത്തേക്ക് മാറ്റും. അവിടെ സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തും.
ചോദ്യപേപ്പറുകളിൽ പിശകു കണ്ടെത്തിയതിന് പിന്നാലെ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി വിളിച്ച യോഗത്തിൽ എൻ.ടി.എ ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗ് പുതിയ നടപടികൾ വിശദീകരിച്ചു. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |