
കൊച്ചി: നഴ്സുമാരുടെ ശമ്പള വർദ്ധന ആവശ്യത്തിൽ ഹൈക്കോടതിയിൽ ഇന്നലെ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. കോടതി നിർദ്ദേശപ്രകാരം മീഡിയേഷൻ സെന്ററിൽ അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ച മണിക്കൂറുകൾ നീണ്ടു. കുറഞ്ഞ ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തിൽ നഴ്‌സ് സംഘടനാ പ്രതിനിധികൾ ഉറച്ചു നിന്നു. മിനിമം വേതനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിലെ നടപടിക്രമങ്ങൾ പൂർത്തയാകും വരെ കാത്തിരിക്കണമെന്ന ആവശ്യമാണ് ആശുപത്രി മാനേജ്‌മെന്റുകൾ ഉന്നയിച്ചത്. ഇരു വിഭാഗവും വിട്ടുവീഴ്ചക്ക് തയാറാവാതെ വന്നതോടെ സംഘടനാ തലത്തിൽ തീരുമാനമെടുത്ത് നിലപാട് അറിയിക്കാൻ മീഡിയേറ്റർ കക്ഷികൾക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും.
നഴ്‌സ് സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് ഹൈക്കോടതി കഴിഞ്ഞയാഴ്ച നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച വീണ്ടും ഹർജി പരിഗണിക്കും. അതുവരെ നഴ്‌സുമാർ സമരത്തിൽ നിന്ന് പിന്മാറി ജോലിയിൽ പ്രവേശിക്കണമെന്നും ഇവർക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടികളുണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |