SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.51 AM IST

സജിനി പവിത്രൻ അന്തരിച്ചു

Increase Font Size Decrease Font Size Print Page
33

ചെങ്ങന്നൂർ: ബാലസാഹിത്യകാരിയും കഥാകൃത്തുമായ കീഴ്ച്ചേരിമേൽ സന്ധ്യയിൽ സജിനി പവിത്രൻ ( പി.സി സരോജിനി അമ്മ, 84) അന്തരിച്ചു. ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവാണ്, വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നിന് കീഴ്ച്ചേരിമേൽ വീട്ടുവളപ്പിൽ നടക്കും.

കഥ, കവിത, ബാലസാഹിത്യം, റേഡിയോ നാടകം, തിരക്കഥ , ടെലിഫിലിം മേഖലകളിൽ സജീവമായിരുന്നു. തിങ്കളാഴ്ച നല്ല ദിവസം ഉൾപ്പെടെ മൂന്നു സിനിമകൾക്ക് കഥ എഴുതിയിട്ടുണ്ട്. ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലാണ്. ഭർത്താവ് : എൻ. കെ. പവിത്രൻ (റിട്ട. പ്രിൻസിപ്പൽ, ആലാ ഹയർസെക്കൻഡറി സ്കൂൾ). മക്കൾ : എൻ.പി. ബൈജു (സതേൺ റെയിൽവേ റിട്ട. സീനിയർ കംപ്ലെയിന്റ് ഇൻസ്പെക്ടർ), ഡോ.ലക്ഷ്മി പവിത്രൻ. മരുമക്കൾ: പരേതനായ ഡോ. എ. പി. ശ്രീകുമാർ (റിട്ട.ഡിഎംഒ , ആലപ്പുഴ). എൻ. പി. മിനു (പി. എസ് സർജിക്കൽസ്, ചെങ്ങന്നൂർ ). പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡ്, നാടകത്തിനുള്ള കെൽട്രോൺ റിക്രിയേഷൻ ക്ലബ് അവാർഡ്, ഗൾഫ് വോയിസ് മാസികയുടെ ഉറൂബ് അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.

TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA