മഞ്ചേരി : പൂക്കോട്ടൂർ പിലാക്കലിൽ സഹോദരിമാരുടെ മക്കൾ തോട്ടിൽ മുങ്ങി മരിച്ചു. മേൽമുറി ചേർതൊടി അഫ്സൽ-ഫെബിന റിൻസി ദമ്പതികളുടെ മകൻ ആദിൽ ഇറാഷ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീൽ-തസ്നിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്.

പൂക്കോട്ടൂർ മാണിക്കംപാറ പരപ്പതോട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഫെബിന റിൻസിയുടെയും തസ്നിമയുടെയും പിതാവ് മാണിക്കംപാറ ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു ഇരുവരും.കിഴിശേരിയിൽ വീടു പണി നടക്കുന്നതിനാൽ വല്യുപ്പയുടെ വീട്ടിലാണ് താമസം. വീടിന്റെ ഏതാനും മീറ്റർ അകലെയുള്ള തോട്ടിലേക്ക് കളിക്കാൻ പോയതാണ് ഇരുവരും. മഴ പെയ്തതിനാൽ കഴിഞ്ഞ ദിവസമാണ് വെള്ളം പൊന്തിയത്. കുട്ടികളെ കാണാഞ്ഞതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് ബന്ധുക്കൾ കുട്ടികളെ വെള്ളത്തിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദിൽ ഇറാഷ് പൂക്കോട്ടൂർ പി.കെ.എം.ഐ.സി ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി ഫാത്തിമ ആയിഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |