SignIn
Kerala Kaumudi Online
Thursday, 23 April 2026 10.16 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി:ഗുരുദർശനം ഡിപ്ലോമ പ്രോഗ്രാം ഉദ്ഘാടനം 26ന്

Increase Font Size Decrease Font Size Print Page
a

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുതുതായി ആരംഭിക്കുന്ന 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും' എന്ന ഒരു വർഷ ഡിപ്ലോമ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം 26ന് രാവിലെ 10ന് ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജി​നീയറിംഗ് കോളേജിൽ നടക്കും.ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.വി​.പി​.ജഗതിരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് മുഖ്യാതിഥിയാകും.സിൻഡിക്കേറ്റ് അംഗം അഡ്വ.ജി.സുഗുണൻ അദ്ധ്യക്ഷത വഹിക്കും.സിൻ‌ഡിക്കേറ്റ് അംഗങ്ങളായ അഡ്വ.വി.പി.പ്രശാന്ത്,ഡോ.സി.ഉദയകല,ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജി​നീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.എസ്.സുമ,എൽ.എസ്.സി കോ ഓർഡിനേറ്റർ എസ്.ശ്രീജിത്ത്‌ തുടങ്ങിയവർ പങ്കെടുക്കും.ശ്രീനാരായണഗുരുവിന്റെ ജീവിതം,സാമൂഹിക-സാംസ്‌കാരിക ഇടപെടലുകൾ,ഗുരുവിന്റെ രചനകൾ,ദർശനം എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി.എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം.പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.stp.sgou.ac.in വഴി 25ന് മുൻപ് അപേക്ഷിക്കണം.

TAGS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.