SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 PM IST

എസ്.എൻ. നരേൻ ദക്ഷിണ റെയിൽവേ ചീഫ് പി.ആർ.ഒ

narin

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്.എൻ. നരേനെ ദക്ഷിണ റെയിൽവേയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസറായി നിയമിച്ചു. ഇന്നലെ ചെന്നൈയിലെ ആസ്ഥാനത്ത് ചുമതലയേറ്റു. പി.ആർ.ഒയായിരുന്ന എം. സെന്തമിഴ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം. തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ദക്ഷിണ റെയിൽവേ.

തമിഴ്നാട് സ്വദേശിയായ നരേൻ 2010ലാണ് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ചേർന്നത്. ദക്ഷിണ റെയിൽവേയിൽ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരായിരിക്കെ 2024 ജൂലായിലാണ് ഡെപ്യൂട്ടേഷനിൽ കേന്ദ്രസർവീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA