SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.59 AM IST

ഇന്ധന വിലവർദ്ധനയിലൂടെ കൊള്ളയടി: പിണറായി വിജയൻ 

p

തിരുവനന്തപുരം: പെട്രോൾ - ഡീസൽ വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് പകൽക്കൊള്ളയാണ്. തിരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാൽ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബി.ജെ.പിയുടെ പതിവ് തട്ടിപ്പ് ആവർത്തിക്കുന്നു. 'സംസ്ഥാനം നികുതി കുറയ്ക്കണം' എന്നാവശ്യപ്പെട്ട് സമരം ചെയ്ത യു.ഡി.എഫ് ഇന്ന് അധികാരത്തിലാണ്. സ്വന്തം വാദം പ്രാവർത്തികമാക്കാനും കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താനും നികുതി കുറയ്ക്കാനും എന്തൊക്കെ ചെയ്യുമെന്ന് അറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്നും പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA