
കണ്ണൂർ:ഓണാഘോഷ സമാപന പരിപാടിയിൽ വന്ദേമാതരം മുഴുവൻ പാടിയത് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്ന വിശദീകരണം ആളുകളെ പറ്റിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാന സർക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എങ്ങനെ വേണമെന്ന് സർക്കാരിന് നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് തീരുമാനിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് കാര്യങ്ങൾ പോകുന്നത്. സി.പി.എം തളിപ്പറമ്പിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |