SignIn
Kerala Kaumudi Online
Thursday, 23 April 2026 10.17 AM IST

പ്രിൻസിപ്പൽമാരായി 5 പേ‌ർക്ക് കൂടി നിയമനം:ഉത്തരവിറങ്ങി

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ പ്രിൻസിപ്പൽ തസ്തികകളിലേക്ക് പ്രമോഷൻ ലഭിച്ചിട്ടും ഒഴിവുകൾ ഇല്ലാതിരുന്നതിനാൽ നിയമനം കാത്തുനിന്ന അഞ്ച് അധ്യാപകർക്ക് കൂടി നിയമനം നൽകി സർക്കാർ ഉത്തരവിറക്കി.നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എച്ച്.എസ്.എസ്.ടി കാറ്റഗറിയിൽ നിന്ന് 77 പേർക്കും എച്ച്.എം,എ.ഇ.ഒ കാറ്റഗറിയിൽ നിന്ന് 36 പേർക്കും പ്രിൻസിപ്പൽ തസ്തികയിലേക്ക് പ്രമോഷൻ നൽകിയിരുന്നു.എന്നാൽ ഇതിൽ എച്ച്.എം,എ.ഇ.ഒ വിഭാഗത്തിലെ 17 പേർക്ക് സീനിയർ ഹയർ സെക്കൻഡറി ടീച്ചർ തസ്തികകളിൽ മതിയായ ഒഴിവുകൾ ഇല്ലാതിരുന്നതിനാൽ സ്കൂളുകൾ അനുവദിച്ചിരുന്നില്ല.മാർച്ച് മാസത്തിലെ വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ഇവർക്ക് നിയമനം നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ നിയമനം നൽകിയിരിക്കുന്നത്.

TAGS: PRINCIPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.