
തിരുവനന്തപുരം: പി.എസ്.സി വെബ്‌സൈറ്റിൽ 10.03.2026 തീയതിയിൽ 04/2026 നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള ഏപ്രിൽ മാസത്തെ പരിഷ്‌കരിച്ച ഇന്റർവ്യൂ പ്രോഗ്രാം പ്രകാരം ഏപ്രിൽ 8 മുതൽ 10 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലും നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് പ്രസിദ്ധപ്പെടുത്തും .
അച്ചടി വകുപ്പിൽ (ഗവ.പ്രസ്സ്) ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 16/2025), വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 82/2025, 336/2025, 529/2025, 560/2025), എൽ.പി.സ്‌കൂൾ ടീച്ചർ (തമിഴ് മാദ്ധ്യമം) (കാറ്റഗറി നമ്പർ 164/2025, 203/2025, 591/2025, 625/2025) തസ്തികകളിലേക്ക് ഏപ്രിൽ 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകൾ ഏപ്രിൽ 16 ലേക്കും വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മാദ്ധ്യമം) (കാറ്റഗറി നമ്പർ 236/2025), ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 283/2025, 326/2025, 327/2025, 328/2025, 587/2025, 762/2025, 833/2025, 834/2025, 835/2025), ഹൈസ്‌കൂൾ ടീച്ചർ/പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 284/2025, 291/2025, 622/2025, 624/2025) തസ്തികകളിലേക്ക് ഏപ്രിൽ 9 ന് നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷകൾ ഏപ്രിൽ 29 ലേക്കും പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) (കാറ്റഗറി നമ്പർ 14/2025) തസ്തികയിലേക്ക് ഏപ്രിൽ 10 ന് നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷ ഓൺലൈൻ രീതിയിൽ ഏപ്രിൽ 29 ലേക്കും മാറ്റി . വിശദമായ വിവരങ്ങൾ പി.എസ്.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2026 ഏപ്രിൽ മാസത്തെ പുതുക്കിയ പരീക്ഷാ പ്രോഗ്രാമിൽ .
വകുപ്പുതല ഓൺലൈൻ പരീക്ഷ
കേരള ജനറൽ സർവ്വീസിലെയും കേരള വാട്ടർ അതോറിറ്റിയിലെയും ഡിവിഷണൽ അക്കൗണ്ടന്റുമാർക്കു വേണ്ടിയുള്ള (സ്‌പെഷ്യൽ ടെസ്റ്റ് - ആഗസ്റ്റ് 2025) വകുപ്പുതല പരീക്ഷ ഏപ്രിൽ 16 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 5. വരെയും പി.എസ്.സി ആസ്ഥാന ഓഫീസിൽ ഓൺലൈനായി നടത്തും.
വകുപ്പുതല പരീക്ഷാഫലം
ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ജൂനിയർ മെമ്പർമാർക്കുള്ള വകുപ്പുതല പരീക്ഷയുടെ (ഒക്‌ടോബർ 2025) ഫലം പി.എസ്.സി വെബ്‌സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |