
തിരുവനന്തപുരം: സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്.ബി.സി.ഐ.ഡി) (കാറ്റഗറി നമ്പർ 17/2025), അസിസ്റ്റന്റ്
(കാറ്റഗറി നമ്പർ 269/2025), എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി
നമ്പർ 188/2025) തുടങ്ങിയ തസ്തികകളിലേക്ക് 16 ന് 1.30 മുതൽ 3.05 വരെ
നടത്തുന്ന രണ്ടാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയ്ക്ക് പത്തനംതിട്ട പരുമല
ഡി.ബി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1248375 മുതൽ 1248574 വരെയുള്ളവർ തിരുവല്ല ഡി.ബി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതണം.
അഭിമുഖം
വയനാട് ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്‌സ് ഗ്രേഡ്- 2 (ആയുർവേദ) (കാറ്റഗറി നമ്പർ
745/2024) തസ്തികയിലേക്ക് 15 ന് പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്‌സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് 15 ന് പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് വകുപ്പിൽ നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 18/2025) തസ്തികയിലേക്ക് 20 മുതൽ 22 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോട്ടൽ മാനേജ്മെന്റ് (കാറ്റഗറി നമ്പർ
570/2024) തസ്തികയിലേക്ക് 20 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള കരകൗശല വികസന കോർപ്പറേഷനിൽ സെയിൽസ് അസിസ്റ്റന്റ് (പട്ടികജാതി-പുരുഷൻമാർ) (കാറ്റഗറി നമ്പർ 62/2025) തസ്തികയിലേക്ക് 20 ന് രാവിലെ 8.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |