SignIn
Kerala Kaumudi Online
Thursday, 21 May 2026 4.49 AM IST

പി.എസ്.സി അഭിമുഖം,പ്രമാണ പരിശോധന

a

അഭിമുഖം

കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ 449/2024-എസ്.ഐ.യു.സി.നാടാർ, 450/2024-ധീവര, 784/2024-പട്ടികജാതി, 785/2024-മുസ്ലീം, 786/2024-ഹിന്ദുനാടാർ, 787/2024-വിശ്വകർമ്മ) തസ്തികയിലേക്ക് 29 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.


കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാനേജർ (കാറ്റഗറി നമ്പർ 545/2023- ഒ.ബി.സി.211/2024-ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.


കോളേജ് വിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ എഡ്യൂക്കേഷണൽ ടെക്‌നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്‌മെന്റ് (കാറ്റഗറി നമ്പർ 366/2022) തസ്തികയുടെ ചുരുക്കപട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,
എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക് ജി.ആർ.2.സി. വിഭാഗവുമായി ബന്ധപ്പെടണം (0471 2546294)

പ്രമാണപരിശോധന

സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ.മാരിൽ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 235/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.2.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA