SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

പി.എസ്.സി തട്ടിപ്പ്: ഇരട്ട മൂല്യനിർണയം കഴിഞ്ഞിട്ടും പിഴവ്

aa

തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ തസ്തികയിലെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് പി.എസ്.സിക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി തെളിവുകൾ.

ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്ത് മൂല്യനിർണയം നടത്തിയശേഷം, മാർക്ക് ടാബുലേഷൻ ഷീറ്റിൽ രേഖപ്പെടുത്തണം. ഇങ്ങനെ ഓരോ ഉത്തരക്കടലാസും ഇരട്ട മൂല്യനിർണയമാണ് നടത്തുന്നത്. ഉത്തരം എഴുതിയില്ലെങ്കിൽ പൂജ്യം മാർക്കോ അല്ലെങ്കിൽ 'അൺ ആൻസേഡ് ' എന്നോ രേഖപ്പെടുത്തണമെന്നാണ് പ്രോട്ടോകോൾ. വിഷയവിദഗ്ധരായ രണ്ടുപേരാണ് ഇത് ചെയ്യുന്നത്. മൂല്യനിർണയത്തിനു ശേഷം മാർക്ക് രേഖപെടുത്തിയില്ലെങ്കിൽ ആ കോളം ഒഴിഞ്ഞുകിടക്കും. ഇവിടെ ഇരട്ട മൂല്യനിർണയം നടന്നിട്ടുപോലും ഈ വീഴ്ച കണ്ടെത്താനായിട്ടില്ല. മാത്രമല്ല, മൂല്യനിർണയശേഷം ടാബുലേഷൻ ഷീറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരും ഇതു പരിഗണിക്കാത്തത് ബോധപൂർവമാണെന്നാണ് ആരോപണം.

ഈ പരീക്ഷയിൽ ആകെയുള്ള 228 ഉത്തരക്കടലാസുകളിലെ 10 മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരവും 177 ഉത്തരക്കടലാസുകളിൽ 9-ാമത്തെ ഉത്തരവും മൂല്യനിർണയം നടത്തിയിട്ടില്ലെന്ന വിവരം ഇവർ ആരും ശ്രദ്ധിച്ചില്ലെന്നത് അശ്രദ്ധയല്ലെന്നാണ് വിവരം. ദുരൂഹമായ ഇത്തരം സംഭവങ്ങൾക്കെല്ലാം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ മൂല്യനിർണയത്തിന്റെ ചുമതലയുള്ളവർ മറുപടി നൽകേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA