SignIn
Kerala Kaumudi Online
Saturday, 16 May 2026 1.34 AM IST

എസ്.എസ്.എൽ.സി വിജയം 99.07 %, വിജയശതമാനത്തിൽ നേരിയ കുറവ്, ഫുൾ എ പ്ലസുകാരും കുറഞ്ഞു

sslc

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ 99.07 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 4,14,290 വിദ്യാർത്ഥികളിൽ 4,10,456 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 0.43 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞവർഷം വിജയ ശതമാനം 99.50.

2,​0​8,​474 ആൺകുട്ടികളും 2,​01,​982 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായി. 30,​514 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ വൻകുറവ്. 2025ൽ 61,​449 പേർക്കായിരുന്നു ഫുൾ എ പ്ലസ്. ഇക്കുറി 20,​771 പെൺകുട്ടികൾക്കും, 9,​743 ആൺകുട്ടികൾക്കുമാണ് ഫുൾ എ പ്ലസ്. പട്ടികജാതി വിഭാഗത്തിൽ 39,​391 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 38,​535 പേർ വിജയിച്ചു. പട്ടികവർഗ വിഭാഗത്തിൽ 7,​1​72 പേരിൽ 7,​022 പേർ വിജയിച്ചു.

പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശന
ന​ട​പ​ടി​ക​ൾ​ 25​ ​മു​ത​ൽ

പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​മേ​യ് 25​ന് ​തു​ട​ങ്ങും.​ ​ഏ​ക​ജാ​ല​ക​ ​സം​വി​ധാ​നം​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​പ്ല​സ്‌​‌​വ​ൺ​ ​സീ​റ്റു​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കും.
എ​സ്.​എ​സ്.​എ​ൽ.​സി​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ ​ഇ​ന്നു​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​സേ​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ ​ആ​ദ്യ​ ​ആ​ഴ്ച.​ ​ജൂ​ൺ​ ​അ​വ​സാ​ന​ത്തോ​ടെ​ ​ഫ​ലം​ ​പ്ര​ഖ്യാ​പി​ക്കും.​ ​മൂ​ന്നു​വി​ഷ​യം​ ​വ​രെ​ ​പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് ​സേ​ ​എ​ഴു​താം.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​വി​ത​ര​ണം​ ​ഉ​ട​ൻ​ ​തു​ട​ങ്ങും.​ ​ഡി​ജി​ ​ലോ​ക്ക​ർ​ ​വ​ഴി​യും​ ​ല​ഭ്യ​മാ​കും.​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA