
പത്തനംതിട്ട : രാഹുൽ ഗാന്ധി നയിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് അടൂരിൽ തുടക്കമാകും. ഹെലികോപ്ടർ മാർഗം അടൂർ പൊലീസ് ക്യാമ്പ് മൈതാനത്ത് എത്തുന്ന രാഹുൽ ഉച്ചയ്ക്ക് 12.15ന് കെ.എസ്.ആർ.ടി.സി കോർണറിൽ അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി.ശാന്തകുമാറിന്റെ പ്രചരണാർത്ഥം പൊതുസമ്മേളനത്തിൽ സംസാരിക്കും.
തുടർന്ന് റോഡുമാർഗം പത്തനംതിട്ടയിലെത്തുന്ന രാഹുൽ , ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ പൊതുയോഗത്തിൽ സംസാരിക്കും. ആറൻന്മുള, റാന്നി, കോന്നി, തിരുവല്ല മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനാണ് പത്തനംതിട്ടയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നത്. തുടർന്ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്ന് ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |