SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

ഫസൽ വധക്കേസ്: എലി കൊണ്ടുപോയ തൂവാല 'തിരിച്ചെത്തി'

a

കൊച്ചി: തലശേരി ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതി കസ്റ്റഡിയിൽ 'തിരികെയെത്തി". മുദ്ര വച്ച കവറിൽ നിന്ന് എലി കരണ്ടു കൊണ്ടു പോയെന്ന് പറഞ്ഞ തൂവാലയാണ് എറണാകുളം സി.ജെ.എം കോടതിയിൽ വീണ്ടും പ്രത്യക്ഷമായത്. വിശദമായ തെരച്ചിലിൽ മറ്റൊരിടത്തു നിന്ന് കണ്ടെത്തിയെന്നാണ് ജീവനക്കാരുടെ വിശദീകരണം. ഇക്കാര്യം വിചാരണ നടക്കുന്ന കൊച്ചി സി.ബി.ഐ കോടതിയിൽ അറിയിച്ചു.തൂവാല കാണാതായതിൽ വാദി ഭാഗം അട്ടിമറി ആരോപിച്ചതിനെ തുടർന്ന് കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഫസൽ വധക്കേസിൽ സി.പി.എം നേതാവും തലശേരി എം.എൽ.എയുമായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങിയവർ പ്രതികളാണ്. വിചാരണ പുരോഗമിക്കവേ, കഴിഞ്ഞ മേയിലാണ് തൂവാല കാണാതായ കാര്യം പുറത്തറിഞ്ഞത്. സി.ജെ.എം കോടതിയിലെ തൊണ്ടി മുതലുകൾ സി.ബി.ഐ കോടതി വിളിപ്പിച്ചപ്പോൾ, 'എലി കൊണ്ടു പോയി" എന്ന് കോടതി ജീവനക്കാർ രേഖപ്പെടുത്തി​യ കീറി​യ നി​ലയി​ലുള്ള പഴയ കവർ മാത്രമാണ് തൂവാലയ്‌ക്കു പകരം ഉണ്ടായി​രുന്നത്. ഫോറൻസിക് തെളിവുകൾ കോടതി നേരത്തേ രേഖപ്പെടുത്തിയതിനാൽ വിചാരണയെ ബാധിക്കില്ലെന്നാണ് സി.ബി.ഐ നിലപാടെടുത്തത്. ദ

ഫസലിന്റെ

രക്തം

പത്രം ഏജന്റായിരുന്ന തലശേരി ഒളിയിലക്കണ്ടി മുഹമ്മദ് ഫസലിനെ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ജഗന്നാഥ ക്ഷേത്രത്തിന് സമീപം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എൽ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്നതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ ധർമ്മടം - അണ്ടല്ലൂർ ഭാഗത്തെ റോഡിൽ നിന്നാണ് ഫസലിന്റെ രക്തം പുരണ്ട തൂവാല കണ്ടെത്തിയത്. ആർ.എസ്.എസ് കേന്ദ്രമായ ഇവിടെ തൂവാല കൊണ്ടിട്ടത് അന്വേഷണം

വഴി തെറ്റിക്കാനാണെന്നാണ് സി.ബി.ഐ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA