
തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി മൂന്ന് പേരെ നിയമസഭയിൽ എത്തിക്കാനായതിൽ ആഹ്ളാദം പ്രകടിപ്പിച്ച ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ, വി.മുരളീധരന്റെ വിജയം മാതൃകാപരമെന്ന് വിലയിരുത്തൽ.ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തുമാണ് പാർട്ടി വിജയിച്ചത്. കഴക്കൂട്ടത്ത് പാർട്ടി കെട്ടിപ്പടുത്ത് വിജയ സാധ്യതയുള്ള മണ്ഡലമാക്കിയതും വിജയം നേടിയെടുത്തതും മാതൃകാപരമാണ്.സംസ്ഥാനത്ത് പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള വഴിയാണ് ഇത്തരത്തിൽ മുരളീധരൻ തുറന്നതെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി വി.മുരളീധരനെ പരിഗണിക്കും.കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയായിരിക്കും പ്രഖ്യാപനം.
അതേ സമയം പാർട്ടിയുടെ കരുത്തരായ നേതാക്കളായ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ജയിക്കാനുള്ള അവസരം നഷ്ടമാക്കിയതിൽ കടുത്ത വിമർശനമുയർന്നു.അനുയോജ്യമായ മണ്ഡലം ഇരു നേതാക്കൾക്കും നൽകുന്നതിൽ വീഴ്ചയുണ്ടായി.ശോഭാ സുരേന്ദ്രൻ കായംകുളം മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് പാലക്കാട്ടേക്ക് മാറ്റുകയായിരുന്നു.അത് വീഴ്ചയായി.പാർട്ടി നിർദ്ദേശം പാലിച്ച് കോന്നിയിലും മഞ്ചേശ്വരത്തുമെല്ലാം മത്സരിച്ച കെ.സുരേന്ദ്രന് വട്ടിയൂർക്കാവ് പോലെ അനുയോജ്യമായ സ്ഥലം നൽകാതിരുന്നതിലും വിമർശനമുയർന്നു.കുമ്മനം രാജശേഖരനെപ്പോലെ മുതിർന്ന നേതാവിനെ ആറൻമുളയിൽ നിർബന്ധിച്ച് നിറുത്തിയത് ഒഴിവാക്കാമായിരുന്നു..പാർട്ടി തിളക്കമുളള വിജയം നേടിയപ്പോഴും ചില വീഴ്ചകൾ പറ്റിയത് കൂടുതൽ വിജയ സാധ്യതകൾ
ഇല്ലാതാക്കി.
സഭക്കെതിരായ പരാമർശത്തിൽ പി.സി.ജോർജിനും ഷോണിനുമെതിരെയും രൂക്ഷവിമർശനമുയർന്നു.. ചില മണ്ഡലങ്ങളിലെ പരാജയങ്ങൾക്കിടയിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ മൊത്തത്തിലുള്ള വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവുണ്ടായി.എന്നാൽ പുതിയ യു.ഡി.എഫ്.സർക്കാർ അധികാരത്തിൽ കയറുന്നതിന് മുമ്പേ സ്ത്രീകൾക്ക് സൗജന്യ യാത്രാ പ്രശ്നമുയർത്തി മഹിളാ മോർച്ച സമരം നടത്തിയത് ശരിയായില്ല.ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
കോർ കമ്മിറ്റിക്ക് പിന്നാലെ എൻ.ഡി.എ.യോഗവും ചേർന്നു.ഇന്ന് രാവിലെ പത്തു
മുതൽ സംസ്ഥാന സമിതി യോഗം ചേരും
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |