
തിരുവനന്തപുരം: പത്തു വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ കേരളം പാപ്പരായിട്ടില്ലെന്നും 6000 കോടി നീക്കിയിരിപ്പുണ്ടെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം പാപ്പരാണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ വിമർശനത്തിനാണ് ബാലഗോപാലിന്റെ മറുപടി. വൻചെലവുള്ള ഇന്ദിരാ ഗ്യാരന്റി നൽകുമെന്ന് പറയാൻ യു.ഡി.എഫിന് ധൈര്യം കിട്ടിയത് ഖജനാവിൽ 6000 കോടിയുടെ നീക്കിയിരുപ്പ് കണ്ടിട്ടാണ്. സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറെക്കാലമായി മാറിനിൽക്കുന്നത് കൊണ്ടായിരിക്കും ആന്റണിക്ക് തെറ്റിദ്ധാരണയുണ്ടായത്. അദ്ദേഹം അനുവദിച്ചാൽ നേരിട്ട് ചെന്ന് തെളിവ് സഹിതം ബോദ്ധ്യപ്പെടുത്താം. ജീവനക്കാരുടെ ഡി.എ കുടിശിക മാത്രമാണ് ഇനി നൽകാനുള്ളത്. മറ്റ് എല്ലാ പദ്ധതികൾക്കുമുള്ള തുക നൽകിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |