
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തിന് സെക്രട്ടേറിയറ്റിനോട് ചേർന്ന സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. 12,000പേർക്ക് ഇരിക്കാവുന്ന പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
സെക്രട്ടേറിയറ്റിലും യൂണിവേഴ്സിറ്റി വളപ്പിലും യൂണിവേഴ്സിറ്റി കോളേജിലുമടക്കം സത്യപ്രതിജ്ഞയ്ക്കെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കും. പ്രവർത്തകരുമായെത്തുന്ന ബസുകൾ ബൈപ്പാസിൽ പാർക്ക് ചെയ്യണം. കനത്ത സുരക്ഷയാണ് ചടങ്ങിന് ഒരുക്കുക. ദക്ഷിണ മേഖലാ ഐ.ജി ജി.സ്പർജ്ജൻ കുമാറിന്റെ നേതൃത്വത്തിൽ രണ്ടായിരത്തിലേറെ പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |