SignIn
Kerala Kaumudi Online
Sunday, 17 May 2026 1.50 AM IST

കാൻ പെരുമയിൽ അമ്മ അറിയാൻ

canfestival

പാരീസ്. കാനിലെ ബുനുവൽ തിയേറ്ററിൽ ജോൺ എബ്രഹാം സിനിമ 'അമ്മ അറിയാൻ" നിറഞ്ഞ പ്രശംസ ഏറ്റുവാങ്ങി പ്രദർശിച്ചപ്പോൾ സാക്ഷ്യം വഹിക്കാൻ നായകൻ ജോയ് മാത്യു, എഡിറ്റർ ബീനാപോൾ എന്നിവർ ഒത്തുകൂടി. കാൻ ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എൻട്രി ആയിരുന്നു അമ്മ അറിയാൻ . ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഫോർ കെ റീസ്റ്റോറേഷൻ ചെയ്ത ചിത്രത്തിന്റെ പതിപ്പ് ആണ് പ്രദർശിപ്പിച്ചത്. നാലു പതിറ്റാണ്ട് എത്തുമ്പോൾ അമ്മ അറിയാൻ എന്ന ചിത്രത്തിന് ലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാണിത്. 2001ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്തു ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ചിത്രമാണിത്.

മാജി വെങ്കടേഷ്, കുഞ്ഞുലക്ഷ്‌മിഅമ്മ, ഹരിനാരായണൻ, നിലമ്പൂർ ബാലൻ, രാമചന്ദ്രൻ മൊകേരി, വേണു കെ. മേനോൻ, ആനന്ദ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ വിപ്ളവാത്മക ശബ്ദങ്ങളിലൊന്നായിരുന്ന ജോൺ എബ്രഹാം സംവിധാനം ചെയ്ത നാലു സിനിമകളിൽ അവസാനത്തേതായിരുന്നു അമ്മ അറിയാൻ. .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA