SignIn
Kerala Kaumudi Online
Sunday, 17 May 2026 1.49 AM IST

അകമ്പടി വാഹനങ്ങൾ വെട്ടിച്ചുരുക്കി ഗവർണർ

dd

തിരുവനന്തപുരം: ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് ഗവർണർ ആർ.വി. ആർലേക്കർ. ഒമ്പത് വാഹനങ്ങളുണ്ടായിരുന്നത് ആറായി കുറച്ചു. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറിയാണ് ഗവർണർക്കുള്ളത്. ഈ കാറ്റഗറിയിലുള്ളവർക്ക് യാത്രകളിലും ചടങ്ങുകളിലും കമാൻഡോകളും 25സായുധ സേനാംഗങ്ങളുമടക്കം 55സുരക്ഷാ ഉദ്യോഗസ്ഥരാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂബുക്ക് പ്രകാരം വേണ്ടത്. എന്നാൽ ഗവർണർ അത്രയും സുരക്ഷ വേണ്ടെന്ന നിലപാടിലായിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ജഡ്‌ജിമാരുമടക്കം വാഹനവ്യൂഹത്തിൽ കുറവ് വരുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA