
തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിന് സ്വദേശ് ദർശൻ പദ്ധതി പ്രകാരം അർഹമായ 53.47 കോടി രൂപയുടെ കേന്ദ്രഫണ്ട് നഷ്ടപ്പെട്ടതായി വിവരാവകാശപ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരി പത്രസമ്മേളനത്തിൽ ആരോപിച്ചു.
ശബരിമല വികസനത്തിനായി 2016ൽ 100 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണം 2022 ഒക്ടോബർ 19ന് 54.88 കോടി രൂപയായി കേന്ദ്ര ടൂറിസം മന്ത്രാലയം വെട്ടിക്കുറച്ചു. സംസ്ഥാന ടൂറിസം വകുപ്പ് 2026 മാർച്ച് 11ന് നൽകിയ വിവരാവകാശ മറുപടിയിൽ ശബരിമലയ്ക്ക് ടൂറിസം മന്ത്രാലയം അന്തിമമായി അനുവദിച്ച തുക 46.53 കോടി രൂപയാണെന്ന് വ്യക്തമാക്കി. ടൂറിസം വകുപ്പ് വിനിയോഗിച്ചത് 36.27 കോടി രൂപയാണ്. സ്വദേശ് ദർശൻ പദ്ധതിയിലെ ചില ഉപഘടകങ്ങൾ ഒഴിവാക്കി. ഇത് സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്. ഭക്തരെ ആകർഷിക്കാൻ ആഗോള അയ്യപ്പസംഗമം നടത്തിയ സർക്കാർ ശബരിമലയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും കേന്ദ്രഫണ്ട് വിനയോഗിക്കുന്നതിലും പരാജയപ്പെട്ടു.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രം, തൃശൂർ പുള്ള് ദേവി ക്ഷേത്രം എന്നിവിടങ്ങളിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുണ്ടെന്ന് ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |