
തിരുവനന്തപുരം: ശബരിമലയിൽ ശ്രീകോവിലിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡി.ജി.പി റവാഡാ ചന്ദ്രശേഖർ. ഹെലികോപ്റ്ററിന്റെ വ്യോമപാത വ്യതിയാനത്തിൽ അന്വേഷണം നടത്തും. ശ്രീകോവിലിന് മുകളിൽ താഴ്ന്ന് പറന്നതിലും അന്വേഷണമുണ്ടാകും. നെട്ടയം സംഘർഷത്തെ തുടർന്നുള്ള വട്ടിയൂർക്കാവ് സ്‌റ്റേഷൻ മാർച്ചിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്ക് എതിരെ കേസെടുത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആർ. ശ്രീലേഖ മുതിർന്ന ഉദ്യോഗസ്ഥയും സഹപ്രവർത്തകയും ആയിരുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ സേനയോട് അനുഭാവപൂർവ്വം പെരുമാറണമെന്നും റവാഡാ ചന്ദ്രശേഖർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഏകദേശം രൂപം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അപകടകാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |