SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

ട്രാൻസിറ്റ് മുൻകൂർ ജാമ്യം നീട്ടൽ: കുംഭമേള താരത്തിന്റെ ഭർത്താവിന്റെ ആവശ്യം തള്ളി 

ss

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സാവകാശം അനുവദിക്കണമെന്ന ഭർത്താവ് മുഹമ്മദ് ഫർമാന്റെ ആവശ്യം ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ മദ്ധ്യപ്രദേശ് സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ്, ഇപ്പോൾ കേരളത്തിലുള്ള ഫർമാൻ ഹൈക്കോടതിയെ സമീപിച്ചത്.

മറ്റൊരു സംസ്ഥാനത്തെ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേസിൽ ട്രാൻസിറ്റ് മുൻകൂർ ജാമ്യം നീട്ടാൻ ഇവി‌ടുത്തെ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശ് കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു.
പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് പോക്‌സോ അടക്കം വകുപ്പുകൾ ചുമത്തി മദ്ധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് ഫർമാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA