SignIn
Kerala Kaumudi Online
Saturday, 16 May 2026 1.35 AM IST

എസ്.എസ്.എൽ.സി കൂടുതൽ വിജയം പത്തനംതിട്ടയിൽ

p

തിരുവനന്തപുരം: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്-99.72. കൂടുതൽ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട്-100 ശതമാനം. വിജയ ശതമാനം കുറവ് തിരുവനന്തപുരം ജില്ലയിലാണ്- -97.99. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല തിരൂർ- 96.60. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിൽ കൊല്ലം ജില്ലയാണ് മുന്നിൽ.

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ ഇടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിൽ 99.08 ശതമാനമാണ് വിജയം. 2683 പേരിൽ 2649 പേർ ജയിച്ചു. കലാമണ്ഡലത്തിൽ 74 പേർ പരീക്ഷ എഴുതിയതിൽ 73 പേർ വിജയിച്ചു.

എസ്.എസ്.എൽ.സി (എച്ച്‌.ഐ) വിഭാഗത്തിൽ 99.57 ശതമാനവും ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 98.73 ശതമാനവും ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) വിഭാഗത്തിൽ 100 ശതമവുമാണ് വിജയം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്,​ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഗൾഫിൽ 100 ശതമാനം

ഗൾഫിൽ 100 ശതമാനമാണ് വിജയം. 143 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ലക്ഷദ്വീപിൽ 386 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 377 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. പ്രൈവറ്റായി പരീക്ഷ എഴുതിയതിൽ 75.3 ശതമാനം പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA