SignIn
Kerala Kaumudi Online
Saturday, 16 May 2026 1.34 AM IST

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത് പത്താം ക്ലാസ് മുൻ റാങ്കുകാരി 

p

തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നടത്തിയത് പത്താം ക്ലാസ് മുൻറാങ്കുകാരി. 1986ൽ എസ്.എസ്.എൽ.സിക്ക് മൂന്നാം റാങ്ക് നേടിയ ഡോ.ശർമ്മിള മേരി ജോസഫാണ് ഇത്തവണ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചത്.

1986ൽ ശർമ്മിള മേരി ജോസഫിനൊപ്പം ബിജു കൃഷ്ണൻ മൂന്നാം റാങ്ക് പങ്കിട്ടിരുന്നു. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് സ്‌കൂളിലായിരുന്നു പഠനം. എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 1997ബാച്ച് കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ.ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ശർമ്മിള മേരി ജോസഫ് പറഞ്ഞു.

പഴയ റാങ്ക് സമ്പ്രദായം കടുത്ത മാനസിക സമ്മർദ്ദം കുട്ടികൾക്കുണ്ടാക്കും. ഇതു കണക്കിലെടുത്താണ് 20 വർഷം മുമ്പ് ഗ്രേഡ് സമ്പ്രദായം കൊണ്ടുവന്നത്. മാർക്ക് വിശകലനം ചെയ്ത് കുട്ടികളെ തരംതിരിക്കുന്നത് ഒഴിവാക്കാൻ ഗ്രേഡിംഗിലൂടെ കഴിയുന്നുണ്ട്. പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനമെന്നും അവർ പറഞ്ഞു.

പുതിയ മന്ത്രിസഭ ചുമതലയേൽക്കാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നടത്തിയത്. പൊതുവിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിക്കുകയാണ് പതിവ്. ഇതിന് മുമ്പ് 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ എ.ഷാജഹാനാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA