SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.01 AM IST

സൂര്യാഘാതമേറ്റ് രണ്ട് പേർക്ക് പരിക്ക്

sooryagatham

കോട്ടയം/തൃശൂർ:സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർക്ക് പരിക്ക്.വൈക്കം കാരയിൽ ഭാഗം അരുണേന്ദുവിൽ വിജി ഇന്ദ്രപാലൻ (59) കുന്നംകുളം കടപ്പുറം അഴിമുഖം എളാട്ട് വീട്ടിൽ മധുവിനാണ് (55) എന്നിവർക്കാണ് സൂര്യാഘാതമേറ്റത്.

പാചകവാതകം തീർന്നതോടെ പാചകത്തിനാവശ്യമായ വിറക് വീട്ടുപറമ്പിൽനിന്ന് ശേഖരിക്കുന്നതിനിടെയാണ് വിജി ഇന്ദ്രപാലന് സൂര്യാഘാതമേറ്റത്.മുഖത്തെയും കൈകളിലേയും തൊലിപ്പുറത്ത് നീറ്റലും നീർക്കുമിളകളുമുണ്ടായി.ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ വച്ച്

കാറിൽ സഞ്ചരിക്കവെയാണ് മധുവിന് സൂര്യാഘാതമേറ്റത്.രാവിലെയായതിനാൽ വാഹനത്തിനുള്ളിൽ എ.സി പ്രവർത്തിപ്പിക്കാതെ ഗ്ലാസുകൾ താഴ്ത്തിയിട്ടാണ് മധു യാത്ര ചെയ്തത്.യാത്രയ്ക്കിടെ ശരീരത്തിൽ ചെറിയ നീറ്റൽ അനുഭവപ്പെട്ടെങ്കിലും വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നെഞ്ചിന് താഴെയായി ചുവന്ന കുമിളകൾ കണ്ടത്.ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUNBURN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA