SignIn
Kerala Kaumudi Online
Monday, 10 August 2026 3.36 AM IST

ഫ്രീഡം ക്വിസ് വിവാദം:ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകന് സസ്‌പെൻഷൻ

a

കാസർകോട്: സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിവാദ ചോദ്യാവലി തയ്യാറാക്കിയ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു.കുമ്പള ഉപജില്ലയിലെ എ.യു.പി.എസ് പള്ളത്തടുക്കയിലെ അദ്ധ്യാപകനായ ​ഗുരുപ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ നടപടി.ആഗസ്റ്റ് ആറിന് കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലാണ് വിവാദമുണ്ടായത്. ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ് എന്ന ചോദ്യത്തിന് വി.ഡി സവർക്കർ എന്നാണ് ഉത്തരമായി നൽകിയത്. ഇതാണ് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്.ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ചോദ്യപേപ്പർ തയ്യാറാക്കിയത് ഗുരുപ്രസാദിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകർ ചേർന്നാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കാസർകോട് ഡി.ഡി.ഇ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുന്നതിനും ഡി.ഡി.ഇയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA