SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.21 AM IST

 അപകട 'ടി" ജംഗ്ഷനുകൾ:..... 'നിവർത്താൻ" മോട്ടോർവാഹന വകുപ്പ്

rr

തിരുവനന്തപുരം: അപകടകാരികളായ സംസ്ഥാനത്തെ 'ടി" (T) ജംഗ്ഷനുകൾ 'നിവർത്താൻ" മോട്ടോർ വാഹന വകുപ്പ് കർമ്മ പദ്ധതി ഒരുക്കും. വിവിധ വകുപ്പുകളുടെ സഹായത്തോടെ ജംഗ്ഷനുകൾ അപകട രഹിതമാക്കണമെന്നതാണ് പ്രധാന നിർദ്ദേശം. ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. പൂർത്തിയായാൽ ഗതാഗതവകുപ്പിന് സമർപ്പിക്കും. തുടർന്ന് വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് ചർച്ച ചെയ്ത് നടപ്പിലാക്കും.

സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ 55 ശതമാനവും ടി ജംഗ്ഷനുകളിലാണ് നടക്കുന്നത്. ഒടുവിൽ മൂന്നു പേർ മരിച്ച കൊട്ടാരക്കരയിലെ ടിപ്പർ അപകടവുമുണ്ടായതും ടി ജംഗ്ഷനിലാണ്. ഇംഗ്ലീഷ് അക്ഷരം T യുടെ ആകൃതിയിലുള്ള ജംഗ്ഷനുകളാണിത്.

ബസ് സ്റ്റോപ്പുകൾ മാറ്റണം

 ഗതാഗത വകുപ്പിന്റെ സഹായത്തോടെ ജംഗ്ഷനുകളിലെ ബസ് സ്റ്റോപ്പുകൾ മാറ്രണം

 കെ.എസ്.ഇ.ബിയുടെ സഹായത്തോടെ പോസ്റ്റുകൾ മാറ്രുക

 ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കുക

 റോഡിൽ മിററുകൾ വയ്‌ക്കുക. പാർക്കിംഗ് വിലക്കുക

 ഫോൺ വിളിച്ചാൽ ലൈസൻസ് പോകും

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ മോട്ടോർ വാഹനവകുപ്പ് ലൈസൻസ് റദ്ദാക്കും. ആദ്യം കണ്ടെത്തിയാൽ 2,000 രൂപ പിഴ ചുമത്തും. ആവർത്തിച്ചാലാണ് ലൈസൻസ് റദ്ദാക്കുന്നത്. ഡ്രൈവർമാർ ബ്ലൂടൂത്ത് ഹെഡ്ഫോണുകളിലാണ് അധികമായി ഉപയോഗിക്കുന്നത്. ഡ്രൈവിംഗിനിടയിൽ ഫോൺ കൈയിൽ പിടിച്ച് സംസാരിക്കുന്നതും ദിശ മനസിലാക്കാനല്ലാതെയുള്ള ഫോൺ ഉപയോഗവും നിയമപ്രകാരം ശിക്ഷാർഹമാണ്.

'സംശയമുള്ളവരുടെ കാൾ ലിസ്റ്റുവരെ പരിശോധിച്ച് നിയമ നടപടി സ്വീകരിക്കും"

- സി.എച്ച്. നാഗരാജു, ട്രാൻസ്‌പോർട്ട് കമ്മിഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: T
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA