
കൊച്ചി: ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി ജൈവ വസ്തുക്കളാൽ നിർമ്മിച്ച പായ്‌ക്കറ്റുകൾ ഐ.ആർ.സി.ടി.സി പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. ട്രെയിനുകളിൽ ലഘുഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന കരാറുകാർ ബയോഡീഗ്രേഡബിൾ കവറുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ ഐ.ആർ.സി.ടി.സിക്ക് സാധിക്കും.
ട്രെയിനുകളിൽ നിലവിലുള്ള ബയോ ടോയ്ലറ്റുകൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ റെയിൽവേ നടത്തിയ ഗവേഷണത്തിന്റെ ഫലമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |