SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.21 AM IST

പ്രതിപക്ഷ ഉപനേതാവ് തർക്കത്തിനിടെ എൽ.ഡി.എഫ് യോഗം  

cpm

□14ന് ചേർന്നേക്കും

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സംബന്ധിച്ച സി.പി.എം- സി.പി.ഐ തർക്കത്തിനിടെ, എൽ.ഡി.എഫ് നേതൃയോഗം വിളിക്കാൻ സി.പി.എം തീരുമാനം. ഈ മാസം 13ന് ശേഷം മുന്നണി യോഗം ചേരാൻ ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സി.പി.ഐ ആവശ്യം യോഗത്തിൽ ചർച്ച

ചെയ്യും.. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം ഒരിക്കൽ മാത്രമാണ് എൽ.ഡി.എഫ് യോഗം ചേർന്നത്. പരാജയകാരണം ഓരോ പാർട്ടികളും പരിശോധിച്ച ശേഷം മുന്നണി യോഗം ചേരാനായിരുന്നു തീരുമാനം. ഇതിനിടെ പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം വേണമെന്ന സി.പി.ഐ ആവശ്യം സി.പി.എം നിരാകരിച്ചതോടെ എൽ.ഡി.എഫ്

നിയമസഭാ കക്ഷി യോഗവും ചേരാൻ കഴിയാതെ വന്നു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പത്തിന് ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തും. 11 മുതൽ 13വരെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗമാണ്.എൽ.ഡി.എഫ്

യോഗം 14ന് ചേരുമെന്നാണ് സൂചന. .വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി

കൈമാറ്റത്തിനെതിരായ പ്രക്ഷോഭ പരിപാടികളും യോഗം തീരുമാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA