
ഏപ്രിൽ 6 മുതൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്‌സി/ബി.കോം പരീക്ഷ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിൽ 6 മുതൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ഏപ്രിൽ പരീക്ഷയ്ക്ക് തിരുവനന്തപുരം പി.എം.എസ്.എ കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളവർ നിലമേൽ എൻ.എസ്.എസ് കോളേജിലും, യു.ഐ.ടി. മുതുകുളം പരീക്ഷാകേന്ദ്രമാക്കിയവർ യു.ഐ.ടി കരുവാറ്റയിലും, യു.ഐ.ടി കാഞ്ഞിരംകുളം തിരഞ്ഞെടുത്തവർ യു.ഐ.ടി നെയ്യാറ്റിൻകരയിലും, യു.ഐ.ടി. മണ്ണടി പരീക്ഷാകേന്ദ്രമാക്കിയവർ അടൂർ ഏനാത്ത് മാറ്റർഡേ സി.എം.ഐ.കോളേജിലും പരീക്ഷയെഴുതണം.
അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ്‌കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി./ തത്തുല്യം. ഫീസ്: 3000രൂപ. കാലാവധി: 3 മാസം. ഫോൺ-9633812633, 04712308846
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ (സി.ബി.സി.എസ്) (2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) നാലാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എസ്‌സി സൈബർ ഫോറൻസിക് (2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 25 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്) (2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എസ്‌സി സൈബർ ഫോറൻസിക് (2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 25 വരെ അപേക്ഷിക്കാം.
പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് (ഓണേഴ്സ്) എൽ എൽ.ബി ബി.എ, ബി.ബി.എ, ബി.കോം (തോറ്റവർക്കായുള്ള സ്പെഷ്യൽ സപ്ലിമെന്ററി 2020 അഡ്മിഷൻ) ഏപ്രിൽ 2026 പരീക്ഷകൾക്ക് 27 വരെയും ഫൈനോടുകൂടി 30 വരെയും സൂപ്പർ ഫൈനോടുകൂടി മാർച്ച് 31 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എ,ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (സി.ബി.സി.എസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് 25 വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |