SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.19 AM IST

കളക്ടർമാരുടെ മാറ്റം നടപടിക്രമങ്ങൾ പാലിച്ച്: മുഖ്യമന്ത്രി

vd-satheeshan

തിരുവനന്തപുരം: കളക്ടർമാരടക്കം ഐ.എ.എസുകാരെ മാറ്റിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും അത് ഭരണപരമായ തീരുമാനമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളക്ടർമാരുടെ ഒഴിവുണ്ടായപ്പോൾ സീനിയോറിറ്റി അനുസരിച്ച് നിയമിച്ചതാണ്. മാറ്റപ്പെട്ടവർക്ക് സ്ഥാനങ്ങളും നൽകി. ഇപ്പോൾ നടത്തിയത് ഭരണപരമായ താത്കാലിക മാറ്റമാണ്. മന്ത്രിമാരുടെയും വകുപ്പുകളുടെയും അഭിപ്രായം കൂടി പരിഗണിച്ച് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും. മന്ത്രിമാർക്ക് മൂന്നും നാലും സെക്രട്ടറിമാരുണ്ട്. ഇതിൽ പരിഹാരമുണ്ടാക്കും. ഉദ്യോഗസ്ഥരുടെ മാറ്റത്തിൽ മന്ത്രിസഭയിൽ വയ്ക്കേണ്ടത് വയ്ക്കും. അല്ലാത്തത് പൊതുഭരണ വകുപ്പ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേ​ൽ​ക്ക​റി​ന്റെ​ ​നി​യ​മ​ന​ ​വി​വാ​ദ​ത്തിൽ
അ​ടി​സ്ഥാ​ന​മി​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റാ​യി​രു​ന്ന​ ​ഡോ.​ ​ര​ത്ത​ൻ​ ​യു.​കേ​ൽ​ക്ക​റെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​നി​യ​മി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ.​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​പാ​ന​ലി​ൽ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​നു​ള്ള​ ​സി.​ഇ.​ഒ​യാ​ക്കി​ ​നി​യോ​ഗി​ച്ച​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞ​തോ​ടെ​ ​ആ​ ​ജോ​ലി​ ​ക​ഴി​ഞ്ഞു.​ ​നേ​ര​ത്തെ​ ​സി.​ഇ.​ഒ​യാ​യി​രു​ന്ന​ ​ന​ളി​നി​ ​നെ​റ്റോ​ ​പി​ന്നീ​ട് ​ആ​ഭ്യ​ന്ത​ര​ ​സെ​ക്ര​ട്ട​റി​യാ​യി,​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി,​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലും​ ​നി​യ​മി​ത​യാ​യി.

ബം​ഗാ​ളി​ലെ​പ്പോ​ലെ​ ​സി.​ഇ.​ഒ​യ്ക്കെ​തി​രെ​ ​ഇ​വി​ടെ​ ​ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.​ ​യു.​ഡി.​എ​ഫി​നു​ 102​ ​സീ​റ്റ് ​വാ​ങ്ങി​ ​ന​ൽ​കി​യ​ത് ​ര​ത്ത​ൻ​ ​കേ​ൽ​ക്ക​റാ​ണോ​?​ ​എ​ന്തൊ​രു​ ​ത​മാ​ശ​യാ​ണ്.​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​പാ​ന​ലി​ൽ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​നി​യ​മി​ച്ച​തെ​ന്ന് ​മ​റ​ക്ക​രു​ത്.​ ​ര​ത്ത​ൻ​ ​കാ​ര്യ​ക്ഷ​മ​ത​യും​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വു​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

എ​ൽ​സ​ ​ക​പ്പ​ൽ​ ​ദു​ര​ന്തം:
അ​ഡ്മി​റാ​ലി​റ്റി​ ​സ്യൂ​ട്ട്
ഭേ​ദ​ഗ​തി​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചി​ ​തീ​ര​ത്തി​നു​ ​സ​മീ​പം​ ​എം​‌.​എ​സ്‌.​സി​ ​എ​ൽ​സ​-​ 3​ ​ക​പ്പ​ൽ​ ​മു​ങ്ങി​യ​തു​ ​കാ​ര​ണ​മു​ള്ള​ ​പാ​രി​സ്ഥി​തി​ക​ ​നാ​ശ​വും​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​ന​ഷ്ട​വു​മ​ട​ക്കം​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​അ​ഡ്മി​റാ​ലി​റ്റി​ ​സ്യൂ​ട്ട് ​ഭേ​ദ​ഗ​തി​ ​ചെ​യ്യു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ.​ 2025​ ​മേ​യ് 24​നാ​ണ് ​ക​പ്പ​ൽ​ ​മു​ങ്ങി​യ​ത്.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രെ​ടു​ത്ത​ ​ന​ട​പ​ടി​ക​ൾ​ ​പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA