SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.48 PM IST

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് തുടരാം

Increase Font Size Decrease Font Size Print Page
vellapally

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ. എം.എൻ. സോമനുമടക്കം തത്‌സ്ഥാനത്ത് തുടരാൻ ഹൈക്കോടതിയുടെ അനുമതി. ഇവരെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെയും യോഗം ഡയറക്ടർ ബോർഡിൽ നിന്ന് അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. യോഗവും വെള്ളാപ്പള്ളി നടേശനും തുഷാറും നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

അപ്പീലുകളിൽ ജൂണിൽ വിശദ വാദം കേൾക്കും. അപ്പീൽ ഹർജിക്കാർ ഉൾപ്പെടെയുള്ളവർ ഡയറക്ടർമാരായി തുടരുന്നത് കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും. യോഗത്തിന്റെ വരവു ചെലവു കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് കമ്പനി നിയമപ്രകാരം സിംഗിൾ ബെഞ്ച് വെള്ളാപ്പള്ളിയെ അടക്കം അയോഗ്യരാക്കിയത്. ഇവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ (ഡി.ഐ.എൻ -ഡിൻ) ഇല്ലെന്നതും അയോഗ്യതയ്‌ക്ക് കാരണമായി ചൂണ്ടിക്കാട്ടി. കമ്പനീസ് ഫ്രഷ് സ്റ്റാർട്ട് സ്കീം പ്രകാരം 2020ൽ മുൻ വർഷങ്ങളിലെ കണക്കുകൾ ഒരുമിച്ചു സമർപ്പിച്ച് രജിസ്ട്രേഷൻ ഇൻസ്‌പെക്‌ടർ ജനറലിന്റെ അംഗീകാരം നേടിയെന്ന വാദം തങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച 'ഡിൻ" ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇനിയും ഇത് നൽകിത്തുടങ്ങിയിട്ടില്ലെന്നും യോഗം ഭാരവാഹികൾ ബോധിപ്പിച്ചതും പരിഗണിച്ചിരുന്നില്ല.

എന്നാൽ ഈ വാദങ്ങളിൽ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. വരവുചെലവു കണക്കുകൾ സമർപ്പിക്കുന്നതിലെ കാലതാമസം രജിസ്ട്രേഷൻ ഐ.ജി അംഗീകരിച്ചതാണ്. വിവിധ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് യോഗത്തിന്റെ രേഖകൾ 2009- 2019 കാലയളവിൽ ഹൈക്കോടതിയുടെ കസ്റ്റഡിയിലായിരുന്നു. അതിനാലാണ് സമയപരിധിയിൽ ഐ.ജി ഇളവനുവദിച്ചത്. അകാരണമായിട്ടാണെന്ന എതിർകക്ഷികളുടെ വാദം അംഗീകരിക്കാനാകില്ല. സമയം നീട്ടി നൽകിയതിന് മതിയായ ന്യായീകരണമുണ്ട്. ഐ.ജിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് എതിർകക്ഷികൾ സിംഗിൾ ബെ‌ഞ്ചിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട പരിമിതമായ വിഷയങ്ങളിലാണ് അപ്പീലിൽ തീർപ്പു കൽപ്പിക്കാനുള്ളതെന്നും വ്യക്തമാക്കിയാണ്, ഡയറക്ടർമാർക്ക് തുടരാൻ ഡിവിഷൻ ബെ‌ഞ്ച് അനുമതി നൽകിയത്.

സംസ്ഥാന ഡിൻ നേടാൻ നിർവാഹമില്ലെന്ന വാദവും പ്രഥമദൃഷ്ട്യാ നിലനിൽക്കും. അതിനുള്ള ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്ന് ഐ.ജിയുടെ ഉത്തരവിൽത്തന്നെയുണ്ട്. അതിന്റെ പേരിൽ യോഗം ഡയറക്ടർമാരെ കുറ്റപ്പെടുത്താനാകില്ല. ഇവരെല്ലാം കേന്ദ്ര ഡിൻ ഉള്ളവരാണെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

സ​ന്തോ​ഷം​:​ ​വെ​ള്ളാ​പ്പ​ള്ളി

വി​ധി​യി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷം.​ ​സ​ത്യം​ ​ജ​യി​ച്ചു.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തെ​ ​ന​ശി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​വ​ർ​ക്കു​ള്ള​ ​ഉ​ചി​ത​മാ​യ​ ​മ​റു​പ​ടി​യാ​ണി​ത്.

വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശൻ
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം

TAGS: VELLAPALLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.