SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

കേരളം ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസം സ്വീകരിക്കണം: ഉപരാഷ്ട്രപതി

a

കൊച്ചി: വിദ്യാഭ്യാസരംഗത്ത് മുൻനിരയിലെത്തിയ കേരളം ഗവേഷണത്തിൽ അധിഷ്ഠിതമായ ഉന്നതവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ പറഞ്ഞു. കാക്കനാട് രാജഗിരി കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷം, ഇൻഡസ്ട്രി അക്കാഡമി സമ്മേളനമായ 'കോൺഫ്‌ളുവൻസ് 3.0" എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ക്രിയാത്മകമായി ചിന്തിക്കാനും അർത്ഥവത്തായ സംഭാവനകൾ രാജ്യത്തിന് നൽകാനും ശേഷിയുള്ളവരാകണം വിദ്യാർത്ഥികൾ. വ്യവസായങ്ങളുടെ ആവശ്യങ്ങളുമായി ചേർന്നുനിൽക്കുന്ന പാഠ്യപദ്ധതി ആവിഷ്‌കരിച്ചെങ്കിലേ വിദ്യാർത്ഥികൾക്ക് വിജയം കൈവരിക്കാൻ കഴിയൂ.ഹൈടെക് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന സംരംഭങ്ങൾ സ്ഥാപിക്കാൻ കേരളം ശ്രദ്ധിക്കണം. യുവാക്കൾ മറുനാടുകളിലേക്ക് തൊഴിൽതേടി പോകുന്നത് ഒഴിവാക്കാനും പോയവരെ തിരികെ കൊണ്ടുവരാനും കഴിഞ്ഞാൽ കേരളത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജഗിരി ഡയറക്ടർ ഫാ. ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഗവർണർ വിശ്വനാഥ ആർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം. ജോൺ, പ്രിൻസിപ്പൽ ഡോ. ജെയ്‌സൺ പോൾ മുളേരിക്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VICE PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA