SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.56 PM IST

പുതുച്ചേരിയിൽ വിജയ്‌യുടെ റാലി

പുതുച്ചേരി: അധികാരത്തിലെത്തിയാൽ പുതുച്ചേരിയെ പൂർണ സംസ്ഥാനമാക്കാൻ പരിശ്രമിക്കുമെന്ന് ടി.വി.കെ പ്രസിഡന്റ് വിജയ്. പുതുച്ചേരിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുച്ചേരിയിലെ ഡി.എം.കെ കോൺഗ്രസ് സഖ്യത്തെ 'ആശയക്കുഴപ്പമുള്ള സഖ്യം' എന്നും എൻ.ആർ കോൺഗ്രസ്- ബി.ജെ.പി സഖ്യത്തെ 'ക്ഷീണിത സഖ്യം' എന്നും വിജയ് വിശേഷിപ്പിച്ചു. കേന്ദ്രത്തിൽ വർഷങ്ങളായി അധികാരം വഹിച്ചിട്ടും പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകുന്നതിൽ രണ്ട് ദേശീയ പാർട്ടികളും പരാജയപ്പെട്ടു. ടി.വി.കെ അധികാരത്തിലെത്തിയാൽ ശേഷം ആറ് മാസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തും.

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷ്വറൻസും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും നൽകുമെന്ന വാഗ്ദാനവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA