SignIn
Kerala Kaumudi Online
Saturday, 30 May 2026 9.49 PM IST

കൊല്ലത്ത്‌ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

READ ENGLISH VERSION
babu

കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊല്ലം കോവൂർ സ്വദേശി ബാബുവാണ്(54) മരിച്ചത്. ഈ മാസം നാലിനായിരുന്നു ബാബുവിനെ കാട്ടുപന്നി ആക്രമിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.

രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഇരുവരും തെറിച്ചുവീണു. അപകടത്തിൽ ബാബുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ രാവിലെയായിരുന്നു അന്ത്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WILDBOAR ATTACK, KOLLAM, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA