
നീറ്റ് യു.ജി 2026 കൗൺസലിംഗ് പ്രക്രിയ കൂടുതൽ സുഗമമാക്കാൻ ഫ്രീസ് കാൻഡിഡേറ്റ്സ്, ഫ്ലോട്ട് കാൻഡിഡേറ്റ്സ് എന്നിങ്ങനെ രണ്ടായി തിരിച്ച് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി)
ഫ്രീസ് കാൻഡിഡേറ്റ്സ് :- അലോട്ട് ചെയ്തു കിട്ടിയ സീറ്റിൽ പ്രവേശനം നേടാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികളാണ് ഈ വിഭാഗത്തിൽ വരിക (അപ്‌ഗ്രേഡ് ചെയ്യാൻ താത്പര്യമില്ലാത്തവർ). ഇവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നേരിട്ടെത്തി അഡ്മിഷൻ നേടണം (മുൻ വർഷങ്ങളിലെപ്പോലെ).
ഫ്ലോട്ട് കാൻഡിഡേറ്റ്സ് :- അലോട്ട് ചെയ്തു കിട്ടിയ സീറ്റ് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് (റൗണ്ട് ഒന്നിൽനിന്ന് രണ്ടിലേക്കും രണ്ടിൽനിന്ന് മൂന്നിലേക്കും) ഈ വിഭാഗത്തിൽ വരിക. ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്താൽ മതി. മുൻ വർഷങ്ങളിലെപ്പോലെ സ്ഥാപനത്തിൽ നേരിട്ടെത്തി അപ്ഗ്രേഡേഷൻ റിക്വസ്റ്റ് നൽകേണ്ടതില്ല. വിശദ വിവരങ്ങൾ https://mcc.nic.in/ug-medical-counselling/ൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |