
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനുള്ള ഒഴിവുകൾ ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനൊപ്പം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താത്കാലിക ബാച്ചുകളിലെ ഒഴിവുകളും പ്രസിദ്ധീകരിക്കും. ഇതുവരെ മെരിറ്റ്ക്വാട്ടയിലും സ്‌പോർട്സ് ക്വാട്ടയിലും പ്രവേശനം നേടിയവർക്ക് ഇന്ന് രാവിലെ 10 മുതൽ 27 ഉച്ചയ്ക്ക് 1 സ്കൂൾ മാറ്റത്തിന് അപേക്ഷിക്കാം. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകളും വിശദാംശങ്ങളും ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |