SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

കൊട്ടിഘോഷിച്ച ഡിജിറ്റൽ റീ സർവേക്ക് അകാല ചരമം

aa

തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന, ഏറെ ജനോപകാരപ്രദമായ ഡിജിറ്റൽ റീസർവേക്ക് അകാല ചരമം. ഫണ്ടില്ലാത്തതാണ് കാരണം.

ഇതിനായി നിയമിച്ച 3077 താത്കാലിക ജീവനക്കാരുടെ സേവനം ഉടൻ അവസാനിപ്പിക്കാൻ സർവേ ഡയറക്ടർ നിർദ്ദേശിച്ചു.

എല്ലാ ഉപകരണങ്ങളും സർവേ സൂപ്രണ്ട് ഓഫീസുകളിലേക്ക് മാറ്റി സൂക്ഷിക്കണം. വാടകയ്ക്ക് എടുത്ത വാഹനങ്ങളുടെ സേവനവും അവസാനിപ്പിക്കണം.

അതേസമയം, സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായി 228 വില്ലേജുകളിൽ തുടരാൻ അനുമതിയുണ്ട്. ഇതിനായി ഡിപ്പാർട്ട്മെന്റ് സർവേയർമാർക്ക് ഫീൽഡ് സഹായം നൽകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ എണ്ണം കരാർ ഹെൽപ്പർമാരും വാഹനങ്ങളും നിലനിറുത്താം.

1864 ഹെൽപ്പർമാരെയും 1213 സർവേയർമാരെയുമാണ് താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചിരുന്നത്.

36 കോടിയോളം ശമ്പള കുടിശികയുള്ളപ്പോൾ സർക്കാർ അനുവദിച്ചത് 14കോടി മാത്രം.

ഭൂമി സംബന്ധമായ എല്ലാരേഖകളും ഡിജിറ്റലാക്കി ഭൂവിസ്തൃതിക്ക് ആധികാരികരേഖ തയ്യാറാക്കുകയായിരുന്നു ലക്ഷ്യം.

2022 നവംബർ ഒന്നിന് തുടങ്ങി നാല് വർഷം കൊണ്ട് 1555 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 858.42കോടി രൂപ മൊത്തം ചെലവ് വരുന്ന പദ്ധതിക്ക് ആദ്യഘട്ടമായി റീബിൽഡ്‌ കേരള ഇനിഷ്യേറ്റീവിൽ നിന്ന് 438.46കോടി രൂപ അനുവദിച്ചു. മാർച്ച് 31ന് റീബിൽഡ്‌കേരള ഇനിഷ്യേറ്റീവ് സാമ്പത്തിക സഹായം അവസാനിപ്പിച്ചു. അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് 133കോടി രൂപവേണമായിരുന്നു.

ഡിജിറ്റൽ ചെയ്തത്

മൂന്നിലൊന്നു മാത്രം

38,86,300 ഹെക്ടർ:

ആകെയുള്ള ഭൂമി


10.72 ലക്ഷം ഹെക്ടർ:

സർവേ നടന്നത്

600 വില്ലേജുകൾ:

റീസർവേ തുടങ്ങിയത്

365 വില്ലേജുകൾ:

ഫീൽഡ് സർവേ

പൂർത്തിയാക്കിയവ

228 വില്ലേജുകൾ:

ഫീൽഡ് സർവേ

തുടരാൻ അനുമതി

3077 പേർ:

നാല് മാസത്തെ

ശമ്പളം കിട്ടാനുള്ളവർ

കർമ്മ പദ്ധതിയോടെ

പൂട്ടിക്കെട്ടും

#നൂറുദിന കർമ്മപദ്ധതിയിൽ തുടരുന്ന ജീവനക്കാരുടെയും വാഹനങ്ങളുടെയും സേവനങ്ങൾ പദ്ധതി പ്രവർത്തനം തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാനാണ് സർവേ ഡയറക്ടറുടെ നിർദേശം.

#കർമ്മപദ്ധതി തീരുന്ന ഒക്ടോബർ 9 ന് ശേഷം സർക്കാരിന്റെയോ ഡയറക്ടറേറ്റിന്റെയോ മുൻകൂർ അനുമതി ഇല്ലാതെ കരാർ ജീവനക്കാരുടെയും വാഹനങ്ങളുടെയും സേവനം തുടരാൻ പാടില്ല.

# ഡിജിറ്റൽ റീസർവേക്ക് അനുവദിച്ച എല്ലാ ഉപകരണങ്ങളും വകുപ്പുതല ആസ്തികളും ഐ.ഡി കാർഡും ഉൾപ്പെടെ തിരികെ ലഭ്യമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL RESRVEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA