SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.53 AM IST

രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മൽ വരാറുണ്ടോ? അലർജി മാത്രമല്ല കാരണം, ഉടൻ ഡോക്‌ടറെ കാണൂ

health

രാവിലെ ഉറക്കം എഴുന്നേല്ക്കുമ്പോഴുള്ള തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ചുമ, കഫം കൂടുമ്പോൾ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തില് നിന്നും തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചില് അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കില് അത് Allergic Rhinitis ആകാം. സാധാരണയായി ഈ അവസ്ഥയുടെ പ്രേരക ഘടകങ്ങള് താഴെ പറയുന്നവയാണ്.

1. പൂമ്പൊടി / Pollen
രാവിലെ സമയങ്ങളില് അന്തരീക്ഷത്തിൽ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലാണ്.

2. വളര്ത്തുമൃഗങ്ങളുടെ രോമം / Pet Dander
കിടക്കയിലോ, കസേരയിലോ, വസ്ത്രത്തിലോ ഒക്കെ വളര്ത്തു മൃഗങ്ങളുടെ രോമം ഉണ്ടെങ്കിലോ, വളര്ത്തുമൃഗങ്ങള് നിങ്ങളുടെ മുറിയിൽ ഉറങ്ങുന്നെങ്കിലോ, അലര്ജിക്ക് കാരണമാകാം.

3. പൊടിപടലങ്ങൽ / Dust mites
കിടക്കയിലും തലയിണയിലും കിടക്കവിരിയിലും തലയിണ ഉറയിലും ഒക്കെ ഉണ്ടാകുന്ന സൂക്ഷ്മ ജീവികൾ മൂലം അലര്ജിയോടനുബന്ധിച്ച ലക്ഷണങ്ങൾ രാവിലെ പ്രകടമാകുന്നതിന് കാരണമാകുന്നു.

4. പൂപ്പല് / Mould
വീടിന്റെ ഉള്ളിൽ നനവോ, ഈര്പ്പമുള്ള കാലാവസ്ഥയോ ആണെങ്കിൽ പൂപ്പൽ ബാധക്ക് സാദ്ധ്യതയുണ്ട്.

ഇവയൊക്കെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രേരക ഘടകങ്ങളാണ്. ഇതുമൂലം nasal mucosa യിൽ വീക്കം ഉണ്ടാകുന്നു.

സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് Non-allergic Rhinitis.

Non-allergic Rhinitis രോഗ കാരണങ്ങള്
1. ശക്തമായ ഗന്ധം
രാത്രിയിൽ ഉപയോഗിക്കുന്ന മണമുള്ള ലോഷൻ / എണ്ണ / ജെൽ,ശക്തമായ ഗന്ധമുള്ള സോപ്പുപൊടി എന്നിവ മൂക്കിലെ mucosal രക്തക്കുഴലുകളെ പ്രവര്ത്തിപ്പിച്ച് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നു.

2. ചില മരുന്നുകൾ - Ibuprofen, Aspirin,Sedatives, etc

3. വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോകുന്ന അവസ്ഥ / Gastroesophageal reflux
മലര്ന്നു കിടക്കുമ്പോൾ പുളിച്ച് തികട്ടുന്ന അവസ്ഥ ഉണ്ടാവുകയും തുടര്ന്ന് തൊണ്ടയില് അസ്വസ്ഥത അനുഭവപ്പെടുകയും, മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിലൂടെ തൊണ്ടയിലേക്ക് കഫം പോവുകയും ചുമയ്ക്കുകയും ചെയ്യുന്നു.

4. ഹോര്മോൺ ഘടകങ്ങള്
ഗര്ഭധാരണ സമയത്തെ, മുലയൂട്ടുന്ന നാളുകളില്, ആര്ത്തവ സമയത്തില് ഒക്കെയുള്ള ഹോര്മോൺ വ്യതിയാനം, ഗര്ഭ നിരോധന ഗുളികകള് എന്നിവ nasal mucosal രക്തക്കുഴലുകളെ ബാധിക്കും.


രാവിലെ ഉണ്ടാകുന്ന അലര്ജിയുടെ ലക്ഷണങ്ങള് പ്രതിരോധിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തൊക്കെ?

1. കിടപ്പുമുറിയില് carpet ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കില് കുറഞ്ഞത് ആഴ്ചയില് ഒരു ദിവസം എങ്കിലും Vaccum clean ചെയ്യുക.
2. തലയണ ഉറയും കിടക്ക വിരിയും പതിവായി ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
3. കിടപ്പ് മുറിയിലോ, കിടക്കുന്ന സ്ഥലത്തോ വളര്ത്തുമൃഗങ്ങളെ അനുവദിക്കരുത്.
4. ഗൃഹോപകരണങ്ങൾ, ഉറങ്ങുന്ന സ്ഥലം, കിടക്ക എന്നിവ പൊടി തുടച്ചുകളഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.
5. ഈര്പ്പമുള്ള മുറിയില് ഉറങ്ങുന്നത് ഒഴിവാക്കുക.

6. കിടപ്പുമുറിയിൽ ഈര്പ്പമുള്ളതോ, നനവുള്ളതോ ആയ വസ്ത്രങ്ങൾ ഉണക്കാനായി വയ്ക്കരുത്.
7. ശക്തമായ ഗന്ധമുള്ള സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
8. Saline nasal drops / Saline irrigation ഉപയോഗിക്കുക.


ഡോക്ടറെ സന്ദര്ശിക്കേണ്ടത് എപ്പോള്?

1. രോഗലക്ഷണങ്ങൾ നിലനില്ക്കുന്നെങ്കിലോ / എല്ലാ മുന്കരുതലുകളും പാലിച്ചിട്ടും ലക്ഷണങ്ങളുടെ തോത് വര്ദ്ധിക്കുന്നെങ്കിലോ.

2. രോഗലക്ഷണങ്ങള് ഉറക്കത്തെയോ, ദൈനംദിന പ്രവര്ത്തികളെയോ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ.

3. മുഖത്ത് വേദന, സ്ഥിരമായ ചുമ, ചെവിയില് തടസം നേരിടുക തുടങ്ങിയ സാഹചര്യങ്ങളിൽ.


അലര്ജിക്ക് കാരണമാകുന്ന വസ്തുക്കള് കണ്ടെത്തി അവ ജീവിതചര്യയിൽ നിന്നും ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലര്ജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ ഒരുപരിധിവരെ മാറ്റി നിര്ത്താൻ സാധിക്കുന്നു.


Dr. Dhanashree A Iyengar
Junior Consultant ENT
SUT Hospital, Pattom

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY