SignIn
Kerala Kaumudi Online
Sunday, 03 May 2026 12.01 AM IST

അഞ്ഞൂറ് രൂപ നോട്ട് കയ്യിലുണ്ടോ?​ എന്നാൽ ഇനി ജയിലിൽ കിടക്കാം

Increase Font Size Decrease Font Size Print Page
jail

ഹൈദരാബാദ്: അഞ്ഞൂറ് രൂപ കയ്യിലുണ്ടെങ്കിൽ ഒരു ദിവസം ജയിലിൽ കഴിയാനൊരു അവസരം ഉണ്ട്. എവിടെയാണെന്നല്ലേ?​ ​ ഹൈദരാബാദ് ചഞ്ചൽ​ഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്മിനിസ്ട്രേഷനാണ് ഒരു ജയിൽ മ്യൂസിയം തുറന്നത്. ജയിൽ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദർശകർക്ക് ധാരണ നൽകുന്നതിനാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 28 മുതൽ 'ഫീൽ ദ ജയിലെന്ന' ഈ അവസരം വിനിയോ​ഗിക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകി തുടങ്ങി.

'ഫീൽ ദ ജയിൽ' എന്ന സംരഭത്തിൽ 'വൺ ഡേ ജയിൽ എക്സ്പീരിയൻസ്' എന്ന പാക്കേജ് ഉൾപ്പെടുന്നു. ഈ ജയിൽ മ്യൂസിയത്തിൽ ഒരു ദിവസം ചെലവഴിക്കാൻ ഫീസായി അഞ്ഞൂറ് രൂപ മുൻകൂട്ടി അടച്ചാൽ മതിയാവും. ഫീസടക്കുന്ന ആളുകൾക്ക് യൂണിഫോമും പാത്രവും ഉൾപ്പെടെ ജയിലിലെ അന്തേവാസികൾ ഉപയോ​ഗിക്കുന്ന എല്ലാ സേവനങ്ങളും നൽകും. ജയിലിനകത്ത് പ്രവേശിക്കുന്നതിന് മുമ്പ് തങ്ങളുടെ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ ജയിൽ അതോറിറ്റിയെ ഏൽപ്പിക്കണമെന്ന കർശന നിബന്ധനയുമുണ്ട്. വിനോദത്തേക്കാൾ കൂടുതൽ അവബോധമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

TAGS: JAIL EXPERIENCE, HYDERABAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.