
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പി. ടി.എ യുടെ നേതൃത്വത്തിൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ പുതുതായി സ്ഥാപിച്ച ഇൻവെർട്ടർ ശ്യംഖലകളുടെയും, നവീകരിച്ച പഠന മുറികളുടേയും ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്. പുഷ്പരാജൻ, കെ. സലീൽ കുമാർ, പി.ബി സുനിൽ, എസ്. ഹാരീസ്, അഡ്വ. റോബിൻസൺ, സോജകുമാർ, ചെയർപേഴ്സൺ സാൻ മരിയ ബേബി, ഹോസ്റ്റൽ സെക്രട്ടറി അഞ്ജന. എ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |