
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി 85ന് മുകളിൽ പ്രായമുള്ളവർക്കും, ഭിന്നശേഷി വോട്ടർമാർക്കും ഹോം വോട്ടിംഗ് സൗകര്യത്തിനുള്ള ഫോം ഇന്ന് കൂടി വിതരണം ചെയ്യും.
40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയും തെളിയിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റും വേണം. 85 വയസിന് മുകളിലുള്ളവർ 12 ഡി ഫോറത്തിലുള്ള അപേക്ഷ നൽകിയാൽ മാത്രം മതിയാകും.
ഹോം വോട്ടിംഗിനുള്ള പോസ്റ്റൽ ബാലറ്റ് ലഭിക്കുവാൻ ഫോം 12 ഡി പൂരിപ്പിച്ച് ഇന്ന് ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.) മുഖാന്തിരം നൽകണം.
ഫോം 12 ഡി പൂരിപ്പിച്ച് നൽകിയവരുടെ വീട്ടിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യിപ്പിക്കുന്നതിന് സ്പെഷ്യൽ പോളിംഗ് ഓഫീസർ,ബി.എൽ. ഒ, ബി.എൽ.എ,ഒരു പൊലീസ് ഉദ്യോഗസ്ഥൻ,ക്യാമറമാൻ എന്നിവരടങ്ങിയ സംഘം എത്തിച്ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |