
ആലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര പറവൂറിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു സംഭവം.കരുവാറ്റ രേഖാലയത്തിൽ പ്രദീപ്, ഭാര്യ രേഖ എന്നിവർ കരുവാറ്റയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ടാറ്റ ഇൻഡിക്ക കാറിൽ നിന്ന് പുക ഉയരുകയായിരുന്നു.തുടർന്ന് വാഹനം നിർത്തി ഇരുവരും പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാർ കത്തുകയായിരുന്നു. കാറിന്റെ എൻജിനിൽ നിന്നാണ് തീയുണ്ടായത്. ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കാർ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |