
ആലപ്പുഴ: ജില്ലസാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ലോക ജല ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നവ കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എസ്. ലേഖ അദ്ധ്യക്ഷത വഹിച്ചു. സെന്റർ കോർഡിനേറ്റർ എസ്.സുമ, ഹയർസെക്കൻഡറി തുല്യത സെന്റർ കോഓർഡിനേറ്റർ എം.ആർ.ഐഷ, വിജ്ഞാന കേരളം ചേർത്തല നഗരസഭ ഇന്റേൺ എയ്‌ഞ്ചേൽ, സമ്പർക്ക പഠന കേന്ദ്രം അദ്ധ്യാപിക ബിജുമോൾ, തുല്യത പഠിതാവ് ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |