SignIn
Kerala Kaumudi Online
Sunday, 28 June 2026 12.41 AM IST

രണ്ടാഴ്ച മാത്രം, പ്രചാരണം ചൂടുപിടിക്കും

ആലപ്പുഴ: വോട്ട് ഉറപ്പിക്കാൻ ഓടിനടക്കുന്ന സ്ഥാനാർത്ഥികൾക്ക് പരസ്യ പ്രചാരണത്തിന് ഇനി അവശേഷിക്കുന്നത് 14 ദിവസം മാത്രം. ഏപ്രിൽ ഏഴിന് കൊട്ടിക്കലാശവും 8ന് നിശബ്ദ പ്രചരണവും കഴിഞ്ഞ് 9ന് വിധിയെഴുത്ത് നടക്കും. മുൻ തിരഞ്ഞെടുപ്പുകളെപ്പോലെ പ്രചാരണത്തിന് അധികം സമയമില്ലാത്തതിനാൽ സ്ഥാനാ‌ർത്ഥികൾ ചൂടും ക്ഷീണവുമെല്ലാം അവഗണിച്ച് വോട്ട് തേടിയുള്ള യാത്രയിൽ സജീവമാണ്.

വൈകി പ്രഖ്യാപിച്ച സ്ഥാനാ‌ർത്ഥികൾ കുറഞ്ഞ ദിവസംകൊണ്ട് അധികം പേരിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. റീൽസും പോസ്റ്ററുകളുമൊക്കെയായായാണ് സ്ഥാനാ‌ർത്ഥികൾ കളംനിറഞ്ഞിട്ടുള്ളത്. പലതരത്തിലുള്ള സ്റ്റിൽ ഫോട്ടോ, വീഡിയോ ഷൂട്ടിംഗ്, എഡിറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, പ്രൊമോഷൻ കാമ്പയിനുകൾ, പാരഡി ഗാനങ്ങൾ, റെക്കോഡിംഗ് മെസേജുകൾ തുടങ്ങിയവയെല്ലാം പ്രചാരണത്തിന്റെ ഭാഗമാണ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL