ആലപ്പുഴ: വിടപറഞ്ഞ ഭാര്യയുടെ സ്മരണയിൽ ഭർത്താവ് ഒരുക്കുന്ന ചിത്രപ്രദർശനത്തിന് നാളെ തുടക്കമാകും. ജർമ്മൻ സാഹിത്യകാരിയും, ചിത്രകാരിയുമായിരുന്ന സിൽവിയ ബാന്റലെയുടെ (69) ഓർമ്മ നിലനിർത്താൻ പുന്നപ്ര സ്വദേശി ചിത്രകാരൻ അലക്‌സാണ്ടർ ദേവസ്യ ആണ് പ്രദർശനം ഒരുക്കുന്നത്. സിൽവിയയുടെ ജന്മദിനമായ 13 മുതൽ ഒരുവർഷം നീണ്ട പ്രദർശനമാണ് ചെട്ടികാട് സിൽവിയ ആർട്ട് സെന്ററിൽ നടത്തുന്നത്. നാളെ വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടനം ചടങ്ങിൽ എഴുത്തുകാരൻ സക്കറിയ, ആർട്ടിസ്റ്റ് ബോസ് കൃഷ്ണമാചാരി, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് തുഴ്ിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
