
കോട്ടയം : സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടങ്ങളിൽ നിന്ന് പൊതുവഴികളിലേക്കും, സർക്കാർ ഓഫീസുകളിലേക്കും, സ്‌കൂളുകളിലേക്കും, കെ.എസ്.ഇ.ബി വൈദ്യുതിലൈനുകളിലേക്കും അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങളും, ശിഖരങ്ങളും വെട്ടിമാറ്റി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ചങ്ങനാശേരി താലൂക്ക് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. മരങ്ങൾ നീക്കം ചെയ്യാത്തത് മൂലം പൊതുജനങ്ങൾക്കോ, പൊതുസ്വത്തുക്കൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചാൽ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |