SignIn
Kerala Kaumudi Online
Monday, 27 April 2026 4.04 AM IST

കുട്ടനാട്ടിൽ നെല്ല് സംഭരണം 95 ശതമാനം പിന്നിട്ടു

Increase Font Size Decrease Font Size Print Page
nnellu

ആലപ്പുഴ: കിഴിവിനെചൊല്ലിയുള്ള തർക്കങ്ങൾക്കും വിലവിതരണം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കും ഇടയിൽ കുട്ടനാട്ടിലെ നെല്ല് സംഭരണം അവസാന ഘട്ടത്തിലേക്കെത്തി. അപ്പർ കുട്ടനാട് മേഖലയായ ഹരിപ്പാട്, മാന്നാർ, ചെന്നിത്തല, ചെങ്ങന്നൂർ, തഴക്കര എന്നിവിടങ്ങളിലാണ് നെല്ല് പുരോഗമിക്കുന്നത്.മഴയില്ലാത്ത കാലാവസ്ഥയായതിനാൽ ഈർപ്പത്തിന്റെ പ്രശ്നങ്ങളില്ലെങ്കിലും കടുത്ത ചൂടിൽ പതിരിന്റെ പേരിലുള്ള കിഴിവിനെചൊല്ലി പല പാടങ്ങളിലും മില്ലുകാരുമായി ഒറ്റപ്പെട്ട തർക്കങ്ങളുണ്ട്. എങ്കിലും പാടങ്ങളിൽ നെല്ല് കെട്ടികിടക്കുന്ന സാഹചര്യം ഇല്ലെന്നാണ് കർഷകരും പാഡി ഓഫീസും നൽകുന്ന വിവരം. കർഷകരും മില്ലുകാരും പരസ്പരം കിഴിവ് സംബന്ധിച്ചുള്ള ധാരണയിൽ നെല്ല് സംഭരിച്ചുവരികയാണ്. ചില പാടങ്ങളിൽ 3-4 കിലോ വരെ കിഴിവിനാണ് നെല്ല് സംഭരിക്കുന്നത്. ഈ മാസം അവസാനത്തോടെ സംഭരണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള പണം വൈകുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സപ്ളൈകോ ബാങ്കുകൾക്ക് നൽകാനുള്ള പണം കൈമാറിയാലേ വിലവിതരണം പുനരാരംഭിക്കൂവെന്നാണ് സൂചന.

സംഭരണം ഇതുവരെ

പ്രതീക്ഷിക്കുന്ന വിളവ്...............1,31,050 മെട്രിക് ടൺ

കൊയ്ത്ത് പൂർത്തിയായത്......................94.95ശതമാനം

സംഭരിച്ച നെല്ല്......................... 88861.280 മെട്രിക് ടൺ

നെല്ല് കൈമാറിയ കർഷകർ..................25,886

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.